Best Poem of Ullas R Koya

പ്രണയത്തെ കുറിച്ച് - 1
മഴയോട് പ്രണയമാണെന്ന് നീ പറഞ്ഞു,
ആ മഴയത്ത് നീ കുട ചൂടി.
സൂര്യനോട് പ്രണയമാണെന്ന് പറഞ്ഞു,
വെയിലത്ത്‌ നീ തണല്‍ തേടി.
കാറ്റിനോടും പ്രണയമാണ് നിനക്ക്,
നിന്റെ ജാലകങ്ങള്‍ അടയുന്നു കാറ്റ് വന്നടുക്കുമ്പോള്‍.
അതുകൊണ്ട് ഭയമാണെനിക്ക്,
എന്നോട് പ്രണയമാണെന്ന് നീ പറയുമ്പോള്‍.

(Original: Bob Marley)
. . .
Read the full of പ്രണയത്തെ കുറിച്ച് - 1
പ്രണയത്തെ കുറിച്ച് - 3
പ്രണയം...
എന്താണ് പ്രണയം?
നൊന്തുരുകും വിശാല ഹൃദയം;
മുറുകിച്ചുരുണ്ട കരം;
മൌനം; നീളും നിരാശ.

ജീവിതം...
എന്താണ് ജീവിതം?
വന്നണഞ്ഞു വിടവാങ്ങും
പ്രണയത്തെ പാര്‍ത്ത്
തരിശു പാടത്തെ പാര്‍പ്പ്‌!

(Original: Robert Louis Stevenson)
. . .
Read the full of പ്രണയത്തെ കുറിച്ച് - 3